സംസ്ഥാനത്ത് നാളെ മുതൽ തുലാവർഷം എത്തും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം നാളെ മുതൽ ഔദ്യോഗികമായി ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. മുന്നറിയിപ്പുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. വൈകുന്നേരങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ കാലാവസ്ഥാ വിലയിരുത്തലുകൾ പ്രകാരം ഈ മാസം 18 വരെ സംസ്ഥാനത്ത് സമാന രീതിയിൽ മഴ തുടരാനാണ് സാധ്യത.

+ There are no comments

Add yours