തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു; നാളെ വിദഗ്ധ സമിതി പരിശോധന നടത്തും…

Estimated read time 1 min read

പ്രതിഷേധങ്ങൾ ശക്തമായതോടെ, തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദഗ്ധ സമിതി ദേശീയപാത 66-ൽ പരിശോധന നടത്തിയ ശേഷം ആയിരിക്കും ടോൾ പിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. അതേസമയം, റോഡ് പണി പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങിയാൽ തടയുമെന്ന് എൽഡിഎഫും പ്രഖ്യാപിച്ചു.

പ്രതിഷേധങ്ങൾക്ക് ശേഷം നിർത്തിവെച്ച തൃശൂർ നാട്ടികയിലെ ടോൾ പിരിവ് രഹസ്യമായി പുനരാരംഭിക്കാനായിരുന്നു കമ്പനിയുടെ നീക്കം. എന്നാൽ രാവിലെ എൽഡിഎഫും വൈകിട്ട് യുഡിഎഫും ടോൾ പ്ലാസ ഉപരോധം നടത്തി. ടോൾ പിരിക്കില്ല എന്ന് പൊതുമരാമത്ത് മന്ത്രി നൽകിയ ഉറപ്പു കൂടി പാഴ് വാക്കായി എന്ന പ്രചാരണവുമായി എൽഡിഎഫ് രംഗത്ത് വന്നപ്പോൾ ഒടുവിൽ ജില്ലാ ഭരണകൂടവും സർക്കാരും ഇടപെടുകയായിരുന്നു. ടോൾ പിരിവ് വീണ്ടും നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി കരാർ കമ്പനിയോട് ആവശ്യപ്പെട്ടു.

+ There are no comments

Add yours