ജമ്മു കശ്മീരിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് നാല് സി.ഐ.എസ്.എഫ് ജവാന്മാർ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

Estimated read time 1 min read

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ സഹപ്രവർത്തകൻ നടത്തിയ വെടിവെപ്പിൽ നാല് സി.ഐ.എസ്.എഫ് (CISF) ജവാന്മാർക്ക് ദാരുണാന്ത്യം. സ്വന്തം സഹപ്രവർത്തകർക്ക് നേരെ നിറയൊഴിച്ച ജവാനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കത്വയിലെ ഒരു ജലവൈദ്യുത പദ്ധതിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സി.ഐ.എസ്.എഫ് യൂണിറ്റിലാണ് വെടിവെപ്പുണ്ടായത്. 2009 ബാച്ചിലെ ഹെഡ് കോൺസ്റ്റബിളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ജവാന്മാർ തമ്മിലുണ്ടായ വാക്കുതർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തെക്കുറിച്ച് ലോക്കൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിന് പുറമെ സി.ഐ.എസ്.എഫും ഉന്നതതല ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

+ There are no comments

Add yours