ദേശീയതല പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ മാള മെറ്റ്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആൻ മരിയ ദേവസിക്ക് ഒന്നാം സ്ഥാനം…

Estimated read time 1 min read

ദേശീയതല പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ മാള മെറ്റ്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആൻ മരിയ ദേവസിക്ക് ഒന്നാം സ്ഥാനം
മഹാരാഷ്ട്രയിലെ ഭാരതി വിദ്യാപീഠ് കോളേജ് ഓഫ് ഫാർമസി (കോലാപ്പൂർ), മുംബൈ ‘അക്കാദമിക് ഡിസൈഫർ’ -മായി സഹകരിച്ച് സംഘടിപ്പിച്ച ദേശീയതല ഓൺലൈൻ ആർട്ടിക്കിൾ പ്രസന്റേഷൻ മത്സരത്തിൽ തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഫാർമസി പ്രാക്ടീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആൻ മരിയ ദേവസിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 300ൽ അധികം ഗവേഷകരും അധ്യാപകരും പങ്കെടുത്ത മത്സരത്തിൽ നിന്നാണ് 190 പേർ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവരിൽ നിന്നാണ് അവസാന റൗണ്ടിലേക്ക് 17 പേരെ തിരഞ്ഞെടുത്തത്. ഫൈനൽ റൗണ്ടിൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തിനാണ് ആൻ മരിയ ദേവസിക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. സെപ്റ്റംബർ 26-ന് നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
ദേശീയതലത്തിൽ കോളേജിനും നാടിനും മികച്ച വിജയം കൈവരിച്ച ആൻ മരിയ ദേവസിയെ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിസ്റ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ, സി ഇ ഓ അഡ്വ. (ഡോ.) ജോർജ് കോലഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഷാജി ജോർജ് തുടങ്ങിയവരും സഹപ്രവർത്തകരും അഭിനന്ദിച്ചു.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

+ There are no comments

Add yours