മാള പഞ്ചായത്തിൽ സെക്രട്ടറിയെ നിയമിച്ചില്ല. ബിജെപി വാർഡംഗംങ്ങൾ പഞ്ചായത്ത് ഓഫീസ്സിനു മുന്നിൽ നിൽപ് സമരം നടത്തി. മാള കഴിഞ്ഞ എട്ട് മാസമായി മാള പഞ്ചായത്തിൽ സെക്രട്ടറിയെ നിയമിച്ചീട്ടീല്ല. അതായത് ഫെബ്രുവരി മുതലാണ് സെക്രട്ടറിമാർ ഇവിടെ ഇല്ലാത്തത്. സെക്രട്ടറിമാർ ഇവിടെ വന്ന് ചാർജ്ജ് എടുക്കും. പിന്നീട് മാറ്റം വാങ്ങി
പോകുകയാണ് ചെയ്യുന്നത്. സെക്രട്ടറിയുടെ ചുമതലകൾ അസിസ്റ്റൻ്റ് സെക്രട്ടറി നടത്തുന്നു. മാള പഞ്ചായത്തിൽ സെക്രട്ടറിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വാർഡംഗങ്ങളായ സുഖിൽ, ജിജി ജോയ് എന്നിവർ ചൊവ്വാഴ്ച മാള പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിൽപ് സമരം നടത്തി.



+ There are no comments
Add yours