ആലി’ ഫസ്റ്റ് ലുക്ക് നാളെ വൈകിട്ട് 6ന്; സോണിയ അഗർവാൾ പ്രകാശനം ചെയ്യും…

Estimated read time 1 min read

ആലി’ ഫസ്റ്റ് ലുക്ക് നാളെ വൈകിട്ട് 6ന്; സോണിയ അഗർവാൾ പ്രകാശനം ചെയ്യും

തിരുവനന്തപുരം: മൻഹർ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ മലയാള ചിത്രമായ *ആലി’യുടെ മലയാളം തമിഴ് പതിപ്പുകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങും. പ്രശസ്ത നടി സോണിയ അഗർവാൾ ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി പ്രകാശനം ചെയ്യുന്നത്.

ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായ ആലിയുടെ പ്രഖ്യാപന പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ പേരും പോസ്റ്ററിന്റെ വ്യത്യസ്തമായ അവതരണശൈലിയും പ്രേക്ഷകർക്കിടയിൽ കൗതുകമുണർത്തിയിരിക്കുകയാണ്.

മൻഹർ സിനിമാസ് അവതരിപ്പിക്കുന്ന ആലിയുടെ താരനിരയെയും റിലീസ് തീയതിയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫസ്റ്റ് ലുക്ക് പ്രകാശനത്തോടനുബന്ധിച്ച് പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.

+ There are no comments

Add yours