കൊച്ചിൻ ദേവസ്വം ബോർഡ് ആനയെ കൊടുത്തില്ല. ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായ നെട്ടിശ്ശേരി ശാസ്‌താവിന്റെ അത്തം കൊടികുത്ത് ചടങ്ങ് മാത്രമായി. എഴുന്നള്ളിക്കാൻ ആനയില്ലാതെ തറക്കൽ പൂരം മുടങ്ങുകയും ചെയ്തു. അഞ്ചാനകളുടെ നടക്കേണ്ട എഴുന്നള്ളിപ്പിന് മൂന്നാനകളെ മാത്രമാണ് നൽകിയത്. ഇതിൽ രണ്ടെണ്ണം പിടിയാനകൾ ആയിരുന്നു. ഇതോടെ നടത്തിപ്പ് അനിശ്ചിതാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് പഞ്ചവാദ്യം മേളം എന്നിവയും ഒഴിവാക്കി ചടങ്ങ് മാത്രമാക്കി. ഇത് വിശ്വാസികളെയും മേള ആസ്വാദകരെയും നിരാശയിലുമാക്കി. ആചാര പ്രകാരം ആറാട്ടുപുഴ ദേവസേനത്തിൽ പങ്കെടുക്കുന്ന ദേവനാണ് ഞെട്ടിശ്ശേരി ശാസ്‌താവ്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
എന്നാൽ, ആനയെ നൽകിയില്ലെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രതികരിച്ചു. നെട്ടിശ്ശേരി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ അത്തം കൊടികുത്ത് ഉത്സവത്തിന് വേണ്ട ആനകളെ കൃത്യസമയത്തു തന്നെ കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയിട്ടുണ്ട്. ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചുള്ള അത്തം കൊടികുത്ത് ഉത്സവത്തിന് ദേവസ്വം ബോർഡിൻ്റെ ആനകളായ എറണാകുളം ശിവകുമാർ, രവിപുരം ഗോവിന്ദൻ എന്നീ ആനകളും റീന, പുഷ്പ, ശ്രീദേവി എന്നീ പിടിയാനകളടക്കം 5 ആനകളെ അനുവദിച്ചിരുന്നു.
എല്ലാ ഒരുക്കങ്ങളും കൃത്യസമയത്തു തന്നെ നൽകിയിട്ടും അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കി ഉത്സവം മുടക്കുവാനുണ്ടായ ശ്രമമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ. കൊച്ചിൻ ദേവസ്വം ബോർഡിനെ അപകീർത്തിപ്പെടുത്തുവാൻ ചില തല്പരകക്ഷികൾ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി ബിന്ദു
എഴുന്നള്ളിക്കാൻ ആനയില്ലാതെ ആറാട്ടുപുഴ തറക്കൽ പൂരം മുടങ്ങുകയും ചെയ്തു

+ There are no comments
Add yours