മയക്കു മരുന്നിനെതിരെ വേട്ട തുടർന്ന് തൃശ്ശൂർ റൂറൽ പോലിസ്..ഇന്നലെ വരെ
414 കേസുകൾ രജിസ്റ്റർ ചെയ്തു.

Estimated read time 1 min read

*മയക്കു മരുന്നിനെതിരെ വേട്ട തുടർന്ന് തൃശ്ശൂർ റൂറൽ പോലിസ്*…..
*2025 ഫെബ്രുവരി 22 മുതൽ ഇന്നലെ (18-03-2025) വരെയുള്ള ദിവസങ്ങളിൽ*
*1763 പേരെ പരിശോധിച്ചു*
*414 കേസുകൾ രജിസ്റ്റർ ചെയ്തു*.
*423 പേരെ അറസ്റ്റ് ചെയ്തു*.
*30.854 KG ഗഞ്ചാവ് , 23.410 gm MDMA , 3.24 gm ഹെറോയിൻ, 10.13 gm ഹാഷിഷ് ഓയിൽ എന്നിവ പിടികൂടി*.

ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്  IPS ന്റെ  നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ ഇതു വരെ 1763 പേരെ പരിശോധിക്കുകയും 414 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതും 423 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. പരിശോധനയിൽ 30.854 കി.ഗ്രാം ഗഞ്ചാവ്, 23.410 ഗ്രാം MDMA, ഹെറോയിൻ, ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം മയക്കുമരുന്നിന്റേയും കഞ്ചാവ് പോലുള്ള നിരോധിത ലഹരി വസ്‌തുക്കളുടേയും അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, വിതരണം, ഉപയോഗം എന്നിവ കർശനമായി തടയുന്നതിനും കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനുമായി തൃശ്ശൂർ റൂറൽ ജില്ലയിൽ കേരള പോലീസിന്റെ കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, ജനമൈത്രി പോലീസ്, റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ (13.03.2025) മുതൽ ഒരു മാസക്കാലത്തേക്ക് ‘ജനകീയം D-HUNT’ നടപ്പിലാക്കി വരുകയാണ്..

മയക്കുമരുന്ന് വിതരണ ശൃംഖലകളെ തേടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥർ 24 മണിക്കൂറും ജാഗ്രത പാലിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പർ ആയ 999 59 66666 എന്ന നമ്പറിൽ അറിയിക്കുക.

+ There are no comments

Add yours