ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനം ചവറു കൂനയിൽ.. പ്രതിഷേധവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട  പൊറത്തുശ്ശേരി മണ്ഡലങ്ങൾ

Estimated read time 1 min read

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനം ചവറു കൂനയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ച്  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലത്തിന്റേയും പൊറത്തുശ്ശേരി മണ്ഡലത്തിന്റേയും നേതൃത്വത്തിൽ ഇരിങ്ങാലക്കുട  രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും  ഠാണാവിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു   കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ചെയ്തു  പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഭാസി  പി കെ, ഇരിഞ്ഞാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്  മുൻ ബ്ലോക്ക് പ്രസിഡണ്ട് ടിവി ചാർലി മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ   എ സി സുരേഷ്, ബ്ലോക്ക് ഭാരവാഹികളായ എം ആർ ഷാജു,സുജ സഞ്ജീവ് കുമാർ, അഡ്വക്കേറ്റ് സിജു പാറേക്കാടൻ, കൗൺസിലർമാരായ ജയ്സൺ പാറക്കാടൻ, അവിനാശ്, ബിജു പോൾ അക്കരക്കാരൻ, ജസ്റ്റിൻ ജോൺ, അജിത് കുമാർ, സനൽ കല്ലൂക്കാരൻ, ജോമോൻ മണാത്, ബാബു  എന്നിവർ നേതൃത്വം നെൽകി

+ There are no comments

Add yours