കഞ്ചാവ് ശേഖരം പിടികൂടി…വീടിനുള്ളിൽ പത്തര കിലോ കഞ്ചാവ്, വീട്ടുവളപ്പിൽ തോട്ടം;

Estimated read time 1 min read

ഓച്ചിറയിൽ വീടിനുള്ളിൽ പത്തര കിലോ കഞ്ചാവ്, വീട്ടുവളപ്പിൽ തോട്ടം; പിടികൂടി എക്സൈസ്



ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. പത്തര കിലോ കഞ്ചാവും കഞ്ചാവ് തോട്ടവുമാണ് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് ടീം കണ്ടെത്തിയത്. ഓച്ചിറ മേമനയിൽ മനീഷ് ഭവനത്തിൽ മനീഷ് മോഹന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. 38-ഓളം കഞ്ചാവ് ചെടികളുണ്ടായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ഷിജു എസ് എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

+ There are no comments

Add yours