മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാൻ അന്തരിച്ചു
മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാൻ അന്തരിച്ചു. 83കാരനായിരുന്ന അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വാജ്പേയ് സർക്കാരിൻ്റെ കാലത്ത് 1999-2001 വരെ ഗതാഗത, കൃഷിവകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്‌തത്. ദേബേന്ദ്ര പ്രധാന്റെ നിര്യാണത്തിൽ Prez മുർമു, PM മോദി ഉൾപ്പടെയുള്ളവർ അനുശോചനം അറിയിച്ചു. ഇദ്ദേഹത്തിന്റെ മകനാണ് നിലവിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.


+ There are no comments
Add yours