കോണത്തുകുന്ന് ജംങ്ങ്ഷനിൽ സ്വകാര്യ ബസ്സുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതായി പരാതി.

Estimated read time 1 min read

കോണത്തുകുന്ന് ജംങ്ങ്ഷനിൽ സ്വകാര്യ ബസ്സുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതായി പരാതി. വെള്ളാംങ്ങല്ലൂർ  തൃശ്ശൂർ __കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കൊടുങ്ങല്ലൂർ മുതൽ കൂർക്കാഞ്ചേരി വരെ റോഡ് കോൺക്രീറ്റിങ്ങ് പണി നടക്കുന്നു. ഇതിനിടയിൽ കോണത്തുകുന്ന് ജംങ്ങ്ഷനിൽ കോൺക്രീറ്റിങ്ങ് പണി പാതി വഴിയിലായതു കാരണം വാഹ്നങ്ങൾ പതുക്കെയാണ് പോകുന്നത്. ഇതിനിടയിൽ ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ജംങ്ങ്ഷനിൽ തന്നെ  നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതു മൂലം യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതു മൂലം ഗതാഗത കുരുക്ക് കൂടുന്നു. ശനിയാഴ്ച വൈകീട്ട് 7മണി യോടെ ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന ശ്രീകാളിശ്വരി എന്ന സ്വകാര്യ ബസ്സ് ജംങ്ങ്ഷനിൽ തന്നെ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന സമയം ജംങ്ങ്ഷന് കിഴക്കു ഭാഗത്തുള്ള പുത്തൻചിറ റോഡിൽ നിന്നും ജംങ്ങ്ഷന് പടിഞ്ഞാറു ഭാഗത്തുള്ള എസ്എൻ പുരം റോഡിലുമായി നിരവധി വാഹ്നങ്ങൾ കുറുകെ കടക്കുന്നതിനായി കാത്ത് നിൽപ്പായിരുന്നു. സ്വകാര്യ ബസ്സ് പോകുന്നതിനായി വാഹ്നങ്ങൾ ഹോണടിച്ചു തുടങ്ങി. എന്നാൽ ബസ്സിലെ കണ്ടക്ടറാകട്ടെ ബസ്സിലിരുന്നു കൊണ്ട് കുറുകെ കടക്കാനിക്കുന്ന വാഹ്നങ്ങളിലുള്ളവരെ ചീത്ത പറയുകയും അസഭ്യം പറഞ്ഞു കൊണ്ടിരുന്നു. ബസ്സ് ഇപ്പോൾ പോകുന്നില്ലായെന്ന് പറഞ്ഞ് ബസ്സ് ജംങ്ങ്ഷനിൽ നിർത്തിയിടുവാൻ ഡ്രൈവറോട്നി ർദ്ദേശിക്കുകയും ചെയ്തു. ഡ്രൈവർ ബസ്സ് ജംങ്ങ്ഷനിൽ നിർത്തിയിട്ടപ്പോൾ കോണത്തുകുന്ന് ജംങ്ങ്ഷനിലാകെ ഗതാഗത കുരുക്കായി. പിന്നീട്  നാട്ടുകാർ ഇടപെടുമെന്ന് ആയപ്പോൾ ഡ്രൈവർ ബസ്സ് എടുത്ത് പോയി. ഇതു സംബന്ധിച്ച് അധികൃതർക്ക് ചില യാത്രക്കാർ പരാതി നൽകി.

+ There are no comments

Add yours