നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ
വോട്ടർ പട്ടിക ഇരട്ടിപ്പ് പരാതിയിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്‌ച വിളിച്ചിരിക്കുന്ന യോഗത്തിൽ തീരുമാനം വന്നേക്കും. ആധാറും വോട്ടർ ഐഡിയും നിർബന്ധമായും ബന്ധിപ്പിക്കണമെന്ന നിലപാടിലാണ് കമ്മീഷൻ. ഇതോടെ വോട്ട് ഇരട്ടിപ്പ് തടയാൻ ആകുമെന്നാണ് കണക്ക് കൂട്ടൽ. ഒരുപാട് കാലത്തെ പരാതികൾക്ക് പരിഹാരവും ആകും.


+ There are no comments
Add yours