വ്ലോഗർ ജുനൈദ് മദ്യപിച്ചിരുന്നു
വ്ലോഗർ ജുനൈദിന്റെ മരണത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. ജുനൈദ് മദ്യപിച്ച് അലക്ഷ്യമായിട്ടാണ് വാഹനം ഓടിച്ചെതെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തി. രക്ത സാമ്പിൾ വിദഗ്ധ പരിശോധനക്കയക്കുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികഥയുണ്ടെന്ന വാദം പൊലീസ് തള്ളി. മഞ്ചേരിയിൽ വെച്ചായിരുന്നു ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.


+ There are no comments
Add yours