ആന്റിബയോട്ടിക്കുകൾ നിരോധിച്ചു

Estimated read time 0 min read

ഈ ആന്റിബയോട്ടിക്കുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

മൃഗങ്ങൾക്ക് നൽകാറുള്ള ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നീ ആന്റിബയോട്ടിക്കുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. എല്ലാ ഫോമുലേഷനുകളുടെയും ഇറക്കുമതി, നിർമാണം, വിൽപ്പന, വിതരണം എന്നിവയ്ക്കാണ് നിരോധനം. ഈ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് നീക്കം. മനുഷ്യരിൽ മൂത്രാശയ അണുബാധയുടെയും മറ്റും ചികിത്സയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്.

+ There are no comments

Add yours