ആളുകൾ എന്നെ ഭീഷണിപ്പെടുത്തി.. ഇന്ത്യയിലേക്ക് മടങ്ങി വരേണ്ടെന്ന് വരെ ഭീഷണി കോളുകൾ… തുറന്ന് പറഞ്ഞ് വരുൺ.

Estimated read time 0 min read

ചാമ്പ്യൻസ് ട്രോഫിയില്‍ ടീം ഇന്ത്യക്കായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങൾ നേരിട്ട കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വരുണ്‍ ചക്രവര്‍ത്തി.2021ലെ ട്വന്റി 20 ലോകകപ്പിന് ശേഷമുണ്ടായ ജീവിതത്തിലെ മോശം ദിനങ്ങളെക്കുറിച്ചാണ് തുറന്ന് പറയുന്നത്.2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം തനിക്ക് ഫോൺ കോളുകളിലൂടെ ഭീഷണികൾ ലഭിച്ചുവെന്നാണ് വരുണിന്‍റെ വെളിപ്പെടുത്തൽ.ഇന്ത്യയിലേക്ക് മടങ്ങി വരരുതെന്ന് തനിക്ക് മുന്നറിയിപ്പ് ലഭിച്ചെന്നും, ഇന്ത്യയുടെ പുറത്താകലിന് ശേഷം ചെന്നൈയിലെ വീട്ടിലേക്ക് തന്നെ ആളുകൾ പിന്തുടർന്നെന്നും വരുൺ പറഞ്ഞു.

+ There are no comments

Add yours