പുതുക്കാട് വെടിക്കെട്ട് നടക്കുന്നിടത്ത് തളച്ച ആന വിരണ്ടു. പാപ്പാനെ തട്ടിവീഴ്ത്തി

Estimated read time 0 min read

വെടിക്കെട്ട് നടക്കുന്നിടത്ത് ആനയെ തളച്ചു, വിരണ്ട ആന പാപ്പാനെ തട്ടിവീഴ്ത്തി



പുതുക്കാട് നന്തിപുലം പയൂർക്കാവ് ക്ഷേത്രത്തിലെ പൂരത്തിൻ്റെ ഭാഗമായി നടന്ന വെടിക്കെട്ടിൽ ആന വിരണ്ടു. വെടിക്കെട്ട് നടക്കുന്നതിന് സമീപത്തായി ആനയെ തളച്ചത് പരിഭ്രാന്തി പരത്തി. വെടിക്കെട്ടിന്റെ തീയും ശബ്‌ദവുമേറ്റ് വിരണ്ട് പിൻതിരിഞ്ഞ ആന പാപ്പാനെ തട്ടിയിട്ടു. ക്ഷേത്രത്തിനോട് ചേർന്നുള്ള പറമ്പിൽ തളച്ച ആനയാണ് വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടുകൂടി വിരണ്ടത്. പൂരം എഴുന്നള്ളിപ്പിനെത്തിയ രണ്ട് ആനകളെയാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ തളച്ചിരുന്നത്.

+ There are no comments

Add yours