സ്റ്റെവയർ വൈദ്യുതി കമ്പി മരത്തിൽ കെട്ടിയിട്ട നിലയിൽ. മാള മാള കടവിന് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ നിന്നും നിന്നുള്ള സ്റ്റെവയർ കമ്പി കുഴിച്ചിടേണ്ടതിനു പകരം സമീപത്തുള്ള വാകമരത്തിൽ കെട്ടിയിട്ടിയിരിക്കുകയാണ്. ഈ വൈദ്യുതി അലുമീനിയം കമ്പി കാലപഴക്കം കൊണ്ട് വാക മരത്തിനുള്ളിലേക്ക് ആഴ്ന്നു പോയി. മാള വൈദ്യുതി സെക്ഷ്ൻ ഓഫീസിലെ ഏതൊ ഉദ്യോഗസ്ഥൻറെ അറിവില്ലായ്മ കൊണ്ടാണ് സ്റ്റെ വൈദ്യുതി കമ്പി മരത്തിൽ കെട്ടിയിട്ടിരിക്കുന്നത്. മാള കടവിലെ വാക മരത്തിൽ കെട്ടിയിട്ടിരിക്കുന്ന വൈദ്യുതി സ്റ്റെ കമ്പി നീക്കം ചെയ്യണമെന്നും ഇങ്ങനെ മറ്റു പലയിടത്തും വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർ സ്റ്റെ വയർ കമ്പി തോന്നിയ മാതിരി കെട്ടിയിട്ടീട്ടുണ്ടെങ്കിൽ അതും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മാളയിലെ പൊതു പ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിക്ക് പരാതി നൽകി. പടം വൈദ്യുതി പോസ്റ്റിൽ നിന്നുള്ള വൈദ്യുതി സ്റ്റെ വയർ കമ്പി മരത്തിൽ കെട്ടിയിട്ടിരിക്കുന്നു.


+ There are no comments
Add yours