തിരുവനന്തപുരത്ത് നാളെ അവധി!
തിരുവനന്തപുരത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ആറ്റുകാൽ പൊങ്കാല. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നിരവധി സ്ത്രീകളാണ് വർഷാവർഷം പൊങ്കാല ഇടാൻ എത്താറുള്ളത്. ഉത്സവത്തോടനുബന്ധിച്ച് നാളെ (മാർച്ച് 13ന്) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും നാളെ അവധിയാണ്. ജില്ലാ കളക്‌ടറാണ് അവധി പ്രഖ്യാപിച്ചത്.


+ There are no comments
Add yours