സൗന്ദര്യയുടെ മരണം കൊലപാതകം??? പുതിയ ആരോപണം പ്രമുഖ നടനെതിരെ

Estimated read time 0 min read

ഹൈദരാബാദ്: നടി സൗന്ദര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പുതിയ പരാതി. അപകടമരണമെന്ന് കരുതിയിരുന്ന സൗന്ദര്യയുടെ മരണം കൊലപാതകമാണെന്നാണ് പുതിയ ആരോപണം. നടൻ മോഹൻ ബാബുവിനെതിരെ ഖമ്മം സ്വദേശി ചിട്ടിമല്ലുവാണ് പരാതി നൽകിയിരിക്കുന്നത്. 21 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഇപ്പോഴുണ്ടായ പരാതി സിനിമ ലോകത്തും രാഷ്ട്രീയ മേഖലയിലും ചർച്ചയായിരിക്കുകയാണ്.



ചിട്ടിമല്ലു ഖമ്മം എസിപിക്കും ജില്ലാ ഭരണാധികാരിക്കും നൽകിയ പരാതിയിൽ പറയുന്നത് സൗന്ദര്യയും മോഹൻ ബാബുവുമായി വസ്തു തർക്കം നിലനിന്നിരുന്നു എന്നും ഇത് സൗന്ദര്യയുടെ കൊലപാതകത്തിലേക്ക് വഴി തെളിയിച്ചു എന്നുമാണ്. ഷംഷാബാദിലെ ജാൽപള്ളിയിൽ സൗന്ദര്യക്കും സഹോദരൻ അമർനാഥിനും ആറ് ഏക്കർ സ്ഥലമുണ്ടായിരുന്നു. ഈ സ്ഥലം മോഹൻ ബാബുവിന് വിൽക്കാൻ സൗന്ദര്യ വിസമ്മതിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമെന്ന് പരാതിയിൽ ആരോപിക്കുന്നു. സൗന്ദര്യയുടെ മരണശേഷം ഈ ഭൂമി മോഹൻ ബാബു ബലമായി കൈവശപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഈ ഭൂമി പൊതു ആവശ്യങ്ങൾക്കായി തിരികെ എടുക്കണമെന്നും ചിട്ടിമല്ലു ആവശ്യപ്പെടുന്നു.

+ There are no comments

Add yours