പൊലീസ് ജീപ്പ് ഇടിച്ച് വയോധികൻ മരിച്ചു
മാനന്തവാടി വള്ളിയൂർക്കാവിൽ പൊലീസ് ജീപ്പ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. കണ്ണൂരിൽ നിന്നും പ്രതിയെയും കൊണ്ട് വരികയായിരുന്ന അമ്പലവയൽ പൊലീസിൻ്റെ ജീപ്പ് നിയന്ത്രണം വിട്ട് വന്ന് ഇടിച്ചാണ് അപകടം. പച്ചക്കറികൾ ഉന്തുവണ്ടിയിൽ കൊണ്ടുപോയി വിൽപന നടത്തിയിരുന്ന വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ സ്വദേശി ശ്രീധരൻ (65)ആണ് മരിച്ചത്. മൂന്ന് പൊലീസുകാർക്കും പ്രതിക്കും പരിക്കേറ്റു.


+ There are no comments
Add yours