ഭാര്യയെ തലക്കടിച്ച് കൊന്ന് ഭർത്താവ്
എറണാകുളത്ത് ഭാര്യയെ ഭർത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. 37കാരിയായ മായ ആണ് കൊല്ലപ്പെട്ടത്. രാവിലെ ആശ വർക്കർമാർ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവ് ജിജോ മൃതദേഹത്തിന് അരികിൽ തന്നെയുണ്ടായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ സംശയാസ്പദമായ നിലയിൽ കണ്ടതിന് പിന്നാലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.


+ There are no comments
Add yours