കേരളത്തിലോടുന്ന ഈ ട്രെയിനുകൾക്ക് താൽക്കാലികമായി അധിക കോച്ചുകൾ അനുവദിച്ചു
യാത്രാ തിരക്ക് കൂടിയ സാഹചര്യത്തിൽ ആറ് ട്രെയിനുകളിൽ പുതിയ കോച്ചുകൾ താൽക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലും ഇന്നുമുതൽ 17 വരെ ഓരോ ചെയർകാർ കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിലും, മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസിലും നാളെ മുതൽ 17 വരെ ഓരോ സ്ലീപ്പർ കോച്ചുകൾ കൂടി അനുവദിച്ചു. തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്സ്പ്രസിൽ ഇന്ന് ഒരു സ്ലീപ്പർ കോച്ച് അനുവദിച്ചിട്ടുണ്ട്.


+ There are no comments
Add yours