തലസ്ഥാനത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനായി ഭക്തജനങ്ങൾ അനന്തപുരിയിലേക്ക് എത്തി തുടങ്ങി. തലസ്ഥാനത്തിന്റെ മിക്ക സ്ഥലങ്ങളിലും പൊങ്കാല കലങ്ങൾ ഇന്നേ നിറഞ്ഞിരിക്കുകയാണ്. തിരക്ക് പ്രമാണിച്ച് ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയ്ക്ക് എത്തുന്നവർ പൊലീസ് നിർദേശം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നാളെ രാവിലെ 10.30ഓടെ പണ്ഡാര അടുപ്പിൽ തീ പകരും. 1.15നാണ് പൊങ്കാല നിവേദ്യം.


+ There are no comments
Add yours