കണ്ണൂർ: വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത കൗമാരക്കാരി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദ(18)യാണ് മരിച്ചത്.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ത ലശേരി സഹകരണ ആശുപത്രിയിൽ ചികി ത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.
വണ്ണം കുറയ്ക്കാൻ വേണ്ടി അല്പം ഭക്ഷണം മാത്രം കഴിക്കാറുള്ള പെൺകുട്ടിയുടെ ആമാ ശയവും അന്നനാളവും അടക്കം ചുരുങ്ങിയി രുന്നു.
ഇത് കുട്ടിയുടെ ശരീരത്തെ അടക്കം ഗുരുതര മായി ബാധിച്ചിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിലടക്കം പെൺകുട്ടി ചി കിത്സ തേടിയിരുന്നു.
പിന്നീട് ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് തലശേരി സഹകരണ ആശുപത്രി യിൽ വെന്റിലേറ്ററിൻ്റെ സഹായത്തോടെ ജീവ ൻ നിലനിർത്തുന്നതിനിടെയാണ് മരിച്ചത്.


+ There are no comments
Add yours