ആവേശത്തിലെ മേക്കപ്പ്മാൻ ഹൈബ്രിഡ്  കഞ്ചാവുമായി പിടിയിൽ

Estimated read time 1 min read

ഫഹദ് ഫാസിൽ സിനിമ ആവേശത്തിലെ മേക്കപ്പ്മാനെ കഞ്ചാവുമായി മൂലമറ്റം എക്സൈസ് പിടിച്ചു. RG വയനാടൻ എന്ന രഞ്ജിത്ത് ഗോപിനാഥ് ആണ് എക്സൈസിന്റെ പിടിയിലായത്. വീര്യം കൂടിയ ഹൈബ്രിഡ് കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചത്. വാഹനപരിശോധനക്കിടെ ഇന്ന് പുലർച്ചെയാണ് ഇയാൾ കുടുങ്ങിയത്. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവും നിന്നും പിടിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ പൈങ്കിളി, സൂക്ഷ്‌മദർശിനി എന്നീ സിനിമകളിലും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.

+ There are no comments

Add yours