അമ്മയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ 25കാരനായ മകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മകൻ ജയിലിൽ കിടക്കുന്നത് സഹിക്കാനാകുന്നില്ലെന്ന് അമ്മ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് പ്രതിയായ സിമ്മലിന് കോടതി ജാമ്യം അനുവദിച്ചത്.ദൗര്‍ഭാഗ്യവതിയായ അമ്മയുടെ കണ്ണീരുകലര്‍ന്ന വാക്കുകളാണിതെന്ന് അഭിപ്രായപ്പെട്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഉണങ്ങാത്ത മുറിവുകളുടെ വേദനപോലും മാതൃസ്നേഹത്താല്‍ അവര്‍ മറന്നിരിക്കാം. പനിനീര്പ്പൂപോലെയാണ് അമ്മയുടെ സ്നേഹമെന്നും അതെപ്പോഴും ശോഭിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പുതുവത്സരാഘോഷത്തിന് പണം നൽകിയില്ലെന്നാരോപിച്ചാണ് സിമ്മൽ അമ്മയെ കുത്തി പരിക്കേൽപ്പിച്ചത്. തലയ്ക്കും മുഖത്തും കൈയിലുമായി അമ്മയ്ക്ക് 12 മുറിവുകളുണ്ടായിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുൾ ചുമത്തിയാണ് മകനെതിരെ പൊലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതി ജാമ്യാപേക്ഷനൽകിയെങ്കിലും പരാതിയില്ലെന്ന് മാതാവ് പറഞ്ഞാൽ മാത്രമേ ജാമ്യംഅനുവദിക്കു എന്ന് കോടതി പറഞ്ഞു.തുടർന്ന് ജാമ്യം അനുവദിക്കുന്നതിന് എതിർപ്പില്ലെന്ന് മാതാവ് കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു.തന്റെ മകൻ ജയിൽകിടക്കുന്നത് കാണാൻ ഒരു അമ്മ എന്ന നിലയിൽ തനിക്ക് സഹിക്കാനാകുന്നില്ലെന്നാണ് അന്വേണ ഉദ്യോഗസ്ഥനോട് പ്രതിയുടെ അമ്മ പറഞ്ഞത്. അമ്മ പരാതി ഉന്നയിച്ചാൽ പ്രതിയ്ക്ക് നൽകിയ ജാമ്യം റദ്ദാക്കാമെന്നും കോടതിയുടെ ഉത്തവിൽ പറയുന്നു.


+ There are no comments
Add yours