നിസ്സഹായവസ്ഥയിൽ കഴിഞ്ഞിരുന്ന വയോധികയുടെയും  മകന്റെയും സംരക്ഷണം ഉറപ്പുവരുത്തി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദു

Estimated read time 1 min read

*നിസ്സഹായവസ്ഥയിൽ കഴിഞ്ഞിരുന്ന വയോധികയുടെയും മാനസിക അസ്വസ്ത്യമുള്ള മകന്റെയും സംരക്ഷണം ഉറപ്പുവരുത്തി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദു*
      *===============*
*ഇരിങ്ങാലക്കുട*: മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ ആനുരളി റോഡ് ഹെൽത്ത് സെന്ററിനു സമീപം നിസ്സഹായവസ്ഥയിൽ കഴിഞ്ഞിരുന്ന അമ്മയുടെയും മാനസിക അസ്വസ്ത്യമുള്ള  മകന്റെയും സംരക്ഷണവും ചികിത്സയും മന്ത്രി വീട്ടിലെത്തി ഉറപ്പാക്കി.
             84 വയസ്സുള്ള താഴത്തു പറമ്പിൽ വീട്ടിൽ പരേതനായ കുമാരൻ ഭാര്യ അമ്മിണി എന്ന അമ്മയുടെയും മകന്റെയും  നിസ്സഹായവസ്ഥ സിപിഐ (എം ) പുല്ലൂർ ബ്രാഞ്ച് സെക്രട്ടറി സതീശൻ പുല്ലൂർ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദുവിന് സർക്കാർ സംരക്ഷണം നൽകണമെന്ന് അപേക്ഷ നൽകുകയും. വിഷയത്തിൽ അടിയന്തരമായി അന്വേഷിക്കുകയും അമ്മയെയും മകനെയും സംരക്ഷണമുറപ്പാക്കാൻ തൃശ്ശൂർ ജില്ലാ സാമൂഹ്യ നിതീ ഓഫീസർക്ക്‌ നിർദ്ദേശം നൽകുകയും മന്ത്രി നേരിട്ട് അമ്മയുടെയും മകന്റെയും വസതിയിലെത്തി പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു.
           മുകുന്ദപുരം താലൂക്കിൽ പുല്ലൂർ വില്ലേജിൽ സ്ഥിരതാമസക്കാരിയായ താഴത്തു പറമ്പിൽ വീട്ടിലെ അമ്മിണിയും മകനും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചുവന്നിരുന്നത്. അമ്മിണിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടു. ഈ ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. ഒരു മകൻ അപകടത്തിൽ മരണപ്പെടുകയും. മകൾ അസുഖം മൂലം മരണപ്പെടുകയും ചെയ്തു. ഇളയ മകന് ചെറുപ്പം മുതൽ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 43 വയസ്സുള്ള മകനെ സംരക്ഷിക്കാനും പരിചരിക്കാനും അമ്മയ്ക്ക് സാധിക്കാതെ വന്നപ്പോൾ മകന്റെ ചികിത്സയും മുടങ്ങി. അമ്മിണിയുടെ ഇടതുകാലിന്റെ കാല്പത്തി പ്രമേഹം മൂലം മുറിച്ചു നീക്കിയിട്ടുണ്ട്. അതിനാൽ നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
           നിലവിൽ മകനെ മാനസിക അസ്വസ്ഥതക്കുള്ള ചികിത്സ ആവശ്യമായതിനാൽ മെന്റൽ ഹെൽത്ത് ആക്ട് പ്രകാരം പോലീസ് ഇടപെടലോടെ മകനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ ഉറപ്പാക്കുമെന്നും ശേഷം പുനരധിവസിപ്പിക്കുമെന്നും സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ : ആർ ബിന്ദു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
            അമ്മയെ മകൻ ഉപദ്രവിക്കുന്ന സാഹചര്യം കൂടി ആയപ്പോഴാണ് ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനു വേണ്ടി മന്ത്രി ഡോ : ആർ ബിന്ദുവിന് അപേക്ഷ നൽകിയത്. അടിയന്തിര നിർദ്ദേശപ്രകാരം ഈ അപേക്ഷയിന്മേൽ തൃശൂർ ജില്ലാ സാമൂഹിനിധി ഓഫീസ് അന്വേഷണം നടത്തുകയും മന്ത്രി നേരിട്ട് അമ്മിണിയെ ഇരിങ്ങാലക്കുട ശാന്തി സദനം പുനരുധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയും. മകനെ വേണ്ട ചികിത്സിക്കായി തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ പോലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് മകന് ജുഡീഷ്യൽ  ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ദീപമോഹനന്റെ മുന്നിൽ ഹാജരാക്കി പടിഞ്ഞാറെ കോട്ട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു.( ഇരിങ്ങാലക്കുട സർക്കാർ ജനറൽ ആശുപത്രിയിൽ മകനെ ചികിത്സിച്ചിരുന്ന കോലഴി ഗ്രാമീണ വായനശാലയ്ക്ക് സമീപം താമസിക്കുന്ന ആശുപത്രിയുടെ മുഖ്യ ചുമതല വഹിക്കുന്ന ഡോക്ടർ ഇ ആർ രഞ്ജിത്ത് അമ്മയുടെയും മകന്റെയും മരണപ്പെട്ട മകന്റെയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അമ്മയും മരണപ്പെട്ട മകനുമാണ് അസുഖബാധിതനായ മകനെ ഡോക്ടറുടെ മുന്നിൽ കൊണ്ടുവരാറുള്ളത് )
        മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പള്ളി. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ജി മോഹനൻ മാസ്റ്റർ. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി പ്രശാന്ത്. നിഖിത അനൂപ്. ബാങ്ക് ഭരണസമിതി അംഗം കെ സി പരമു. സാമൂഹ്യനീതി വകുപ്പിലെ ഓർഫനേജ് കൗൺസിലർ ദിവ്യ അബീഷ്.ശാന്തി സദനം സ്ഥാപനത്തിലെ സിസ്റ്റർ ക്രിസ്റ്റി. പോലീസ് സേനയിലെ ജി എസ് ഐ സി എൻ ശ്രീധരൻ. കെ പി രാജു. സിവിൽ പോലീസ് ഓഫീസർമാരായ  എ എസ് സമീഷ്. അരുൺജിത്ത് ബ്രഹ്മകുളം. എന്നിവരും പുനരധിവാസ വേളയിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

   

+ There are no comments

Add yours