ചെന്താമരയുടെ മൊഴി പുറത്ത്..ഹിറ്റ്ലിസ്റ്റിൽ ഇനിയും 3 പേർ??

Estimated read time 1 min read

‘സുധാകരന്റെ മരണം അബദ്ധത്തിൽ സംഭവിച്ചത്’

സുധാകരന്റെ മരണം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ചെന്താമരയുടെ മൊഴി. വടിവാൾ വലിയ വടിയിൽ കെട്ടി പറമ്പിലേക്ക് പോകുകയായിരുന്ന സമയത്ത് സുധാകരൻ സ്കൂട്ടറുമായി തന്നെ ഇടിക്കാൻ ശ്രമിച്ചെന്നും. അബദ്ധത്തിൽ തന്റെ കയ്യിൽ ഉണ്ടായിരുന്ന വടിവാൾ സുധാകരൻ്റെ കഴുത്തിൽ കൊണ്ടു തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെട്ടി. ലക്ഷ്മി ഇതിനെ എതിർക്കാൻ വന്നപ്പോൾ അവരെയും വെട്ടി- എന്നാണ്  മൊഴി.

ചെന്താമരയുടെ ഹിറ്റ്ലിസ്റ്റിൽ ഇനിയും 3 പേർ. ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം പറഞ്ഞത്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതവും ഇയാൾ നടത്തി. 2 പകലും

രാത്രിയും ഒളിവിലായിരുന്ന ഇയാളെ ഇന്നലെ രാത്രി പോത്തുകണ്ടി മേഖലയിൽ നിന്നാണ് പിടികൂടിയത്. ചെന്താമരയെ പിടികൂടിയതിന് പിന്നാലെ നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാർ തടിച്ചുകൂടി പ്രതിഷേധിച്ചു. നിലവിൽ ആലത്തൂർ പൊലീസ് സ്റ്റേഷനിലുള്ള ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

+ There are no comments

Add yours