ഐരാണിക്കുളം ശ്രീ മഹാദേവ ക്ഷേത്രം തിരുവാതിര മഹോത്സവം .

Estimated read time 1 min read

ഐരാണിക്കുളം ശ്രീ മഹാദേവ ക്ഷേത്രം തിരുവാതിര മഹോത്സവം . നാലാം ദിവസം കാർത്തിക വിളക്ക് നാളെ (09-01-2025)
രാവിലെ 7.00 ന് ശ്രീപാർവ്വതീദേവിയുടെ നീരാട്ടുയാത്ര.
9.00ന് പത്തു ഗജവീരന്മാർ അണിനിരക്കുന്ന ശീവേലി. തെക്കേടത്ത് ഗുരുവായൂർ ഇന്ദ്ര സെനും വടക്കേടത്ത് നന്തിലത്ത് ഗോപാലകൃഷണനും തിടമ്പേറ്റുന്നു.
പഞ്ചാരിമേളം ചേരാനല്ലൂർ ശങ്കരൻ കുട്ടൻ മാരാർ നയിക്കുന്നു.
വൈകീട്ട് 4.00 ന് കാഴ്ചശീവേലി.
ശ്രീ.കിഴക്കൂട്ട് അനിയൻ മാരാർ നയിക്കുന്ന പഞ്ചാരിമേളം.
6.45 ന് ദേവസംഗമമായ കാർത്തിക ദീപക്കാഴ്ച.
ഭദ്രദീപം തെളിയിക്കുന്നത് കല്യാൺ സിൽക്സ് ചെയർമാൻ ശ്രീ. പട്ടാഭിരാമൻ, ബഹു: കൊടുങ്ങല്ലൂർ MLA ശ്രീ.വി.ആർ.സുനിൽകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ.എം.കെ.സുദർശൻ,  മുസിരിസ് എം.ഡി. ശ്രീ.മനോജ്കുമാർ തുടങ്ങിയ പ്രമുഖർ.
തുടർന്ന് ദീപാരാധന, തിരുവാതിരകളി, തായമ്പക .
രാത്രി 9.15ന് കാർത്തിക വിളക്ക്.
ശ്രീ.ചോറ്റാനിക്കര നന്ദപ്പൻ മാരാർ നയിക്കുന്ന പഞ്ചവാദ്യം, തുടർന്ന് മേളം.

+ There are no comments

Add yours