തൃശ്ശൂര്‍ സെന്‍ട്രല്‍ സഹോദയ ചെസ്സ് ടൂര്‍ണ്ണമെന്റ് 2024-25 ല്‍
മാള ഹോളി ഗ്രെയ്‌സ് അക്കാദമി രണ്ടാം സ്ഥാനത്ത്.

Estimated read time 1 min read


തൃശ്ശൂര്‍ സെന്‍ട്രല്‍ സഹോദയ ചെസ്സ് ടൂര്‍ണ്ണമെന്റ് 2024-25 ല്‍
മാള ഹോളി ഗ്രെയ്‌സ് അക്കാദമി രണ്ടാം സ്ഥാനത്ത്.
മാള: തൃശ്ശൂര്‍ സെന്‍ട്രല്‍ സഹോദയ ചെസ്സ് ടൂര്‍ണ്ണമെന്റ് 2024-25 ല്‍ മാള ഹോളി ഗ്രെയ്‌സ് അക്കാദമി രണ്ടാം സ്ഥാനം നേടി. ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് ഈ മാസം 4-ാം തിയതി നടന്ന ചെസ്സ് ടൂര്‍ണ്ണമെന്റില്‍ പതിനാല് സ്‌കൂളുകള്‍ പങ്കെടുത്തു. അഞ്ച് കാറ്റഗറികളിലായി മത്സരിച്ച് 91.5 പോയന്റോടെയാണ് ഹോളി ഗ്രെയ്‌സ് അക്കാദമി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
      സീനിയര്‍ സെക്കന്ററി വിഭാഗത്തില്‍ റെഹാന്‍ മാലിക് ഒന്നാം സ്ഥാനവും റോഹന്‍ പോള്‍ ഐസക്ക് മൂന്നാം സ്ഥാനവും സെക്കന്ററി വിഭാഗത്തില്‍ മുഹമ്മദ് അഥ്‌നാന്‍ ഹമീദ് മൂന്നാം സ്ഥാനവും മിഡില്‍ സ്റ്റേജ് വിഭാഗത്തില്‍ എലൈന്‍ റിച്ച ഒന്നാം സ്ഥാനവും നേടി. സീനിയര്‍ സെക്കന്ററി വിഭാഗത്തില്‍ അന്ന എലിസബത്ത് ബെസ്റ്റ് ഫീമെയില്‍ പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടു.


+ There are no comments

Add yours