പുതു വർഷത്തിൽ വനിത സുരക്ഷ ഉറപ്പാക്കി  ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ

Estimated read time 1 min read

പുതു വർഷത്തിൽ വനിത സുരക്ഷ ഉറപ്പാക്കി  ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ

സിനിമാ മേഖലയിൽ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ സുരക്ഷിത യാത്ര(FEFKA KCDU SAFE JOURNEY ) എന്ന പേരിൽ പുതിയ ഒരു പദ്ധതി  ഫെഫ്കയുടെ ഓഫീസിൽ പ്രസിഡൻ്റ് സിബി മലയിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുമാരി നിഖില വിമൽ ഉദ്ഘാടനം ചെയ്തു

ഈ പദ്ധതിയുടെ ഉദ്ദേശം  സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന കേരള സിനി ഡ്രൈവേഴ്സ് യൂണിയന്റെ (KCDU) വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതമായ യാത്ര ഒരുക്കുക എന്നതാണ്. ഇത്തരത്തിലുള്ള   ഒരു സജ്ജീകരണം ഇന്ത്യയിൽ ആദ്യമായിട്ടാണെന്ന് ശ്രീ സിബി മലയിൽ അറിയിച്ചു

ഇതിനായി എല്ലാ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർക്ക് കാണാനാകുന്ന  ഭാഗത്ത് വാഹനം ഓടിയ്ക്കുന്ന അംഗത്തിന്റെ പേരും മെമ്പർ ഐഡി നമ്പറും കൂടാതെ  ക്യു ആർ കോഡും ഉള്ള ഒരു കാർഡ് ഉണ്ടാകും. വാഹനത്തിനെ സംബന്ധിച്ചോ വാഹനത്തിന്റെ  ഡ്രൈവറെ സംബന്ധിച്ചോ  മറ്റെന്തെങ്കിലും തരത്തിലുള്ള പരാതിയോ ഉണ്ടെങ്കിൽ പ്രസ്തുത ക്യു ആർ കോഡ് സ്കാൻ ചെയ്ത് കഴിഞ്ഞാൽ മെമ്പറുടെ ഡീറ്റെയിൽസ് അടക്കം ഇതിനായി മാത്രം ക്രമീകരിച്ചിരിക്കുന്ന ഒരു വാട്സ്ആപ്പ് നമ്പറിലേയ്ക്ക് വരികയും അപ്പോൾ തന്നെ വരുന്ന വിഷയത്തിൽ ഇടപെടുകയും ചെയ്യും.24 മണിക്കൂറും  സേവനം ലഭ്യമാകുന്ന രീതിയിലാണ്   ക്രമീകരിച്ചിരിക്കുന്നത്.

പുതുവർഷത്തിൽ എല്ലാ അംഗങ്ങൾക്കും നൽകാൻ സജ്ജമാക്കിയ കലണ്ടറിന്റെ പ്രകാശനം കുമാരി നിഖിലാ വിമലിന് നൽകിക്കൊണ്ട് ഫെഫ്ക പ്രസിഡൻ്റ് ശ്രീ സിബി മലയിൽ നിർവ്വഹിച്ചു


2025-2026 കാലയളവിലേക്കുള്ള പുതിയ ഐഡി കാർഡിന്റെ വിതരണോദ്ഘാടനം ഫെഫ്ക വർക്കിംഗ് സെക്രട്ടറി ശ്രീ സോഹൻ സീനുലാൽ നിർവ്വഹിച്ചു

+ There are no comments

Add yours