അൻവർ ജയിലിൽ; 14 ദിവസം റിമാൻഡിൽ

Estimated read time 1 min read

അൻവർ ജയിലിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായ നിലമ്പൂർ MLA പിവി അൻവറിനെ തവനൂർ ജയിലിൽ എത്തിച്ചു. ജയിലിലെത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യപരിശോധന നടത്തി. മജിസ്ട്രേറ്റ് 14 ദിവസത്തേക്കാണ് നിലവിൽ റിമാൻഡ് ചെയ്തിരിക്കുന്നത്. ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ മൊത്തം 11 പ്രതികളാണുളളത്.

+ There are no comments

Add yours