മാർക്കോ 100 കോടി ക്ലബ്ബിൽ

Estimated read time 1 min read

മാർക്കോ 100 കോടി ക്ലബ്ബിൽ

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ 100 കോടി ക്ലബ്ബിൽ ഇടം നേടി. റിലീസ് ചെയ്ത്‌ 16-ാം ദിവസമാണ് ചിത്രം ആഗോളതലത്തിൽ 100 കോടി കടന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ കരിയറിലെ ആദ്യ നൂറുകോടി ചിത്രമാണ് ഇത്. ഇന്ത്യയൊട്ടാകെ ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ മാർക്കോക്ക് സാധിച്ചു. മലയാളത്തിന് പുറമെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ബോളിവുഡിൽ നിന്നാണ്.

+ There are no comments

Add yours