രാജ്യതലസ്ഥാനമായ ദില്ലിയിൽ കടുത്ത മൂടൽ മഞ്ഞ് തുടരുന്നു. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഇന്നും കാഴ്ച പരിധി കുറഞ്ഞത് റെയിൽ, വ്യോമ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഇന്ന് മാത്രം 15 വിമാനങ്ങൾ റദ്ദാക്കുകയും 180 ലധികം വിമാനങ്ങൾ വൈകുകയും ചെയ്‌തു. ദില്ലിയിൽ നിന്ന് പോകുന്നതും വരുന്നതുമായ 60ലധികം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ ഇന്ന് 15 വിമാനങ്ങൾ റദ്ദാക്കുകയും 180 ലധികം വിമാനങ്ങൾ ശരാശരി 25 മിനിറ്റ് വൈകുകയും ചെയ്‌തതായി ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാർ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച ഏകദേശം 50 ഓളം വിമാനങ്ങളെങ്കിലും റദ്ദാക്കിയിരുന്നു. 500ലേറെ വിമാനങ്ങൾ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


+ There are no comments
Add yours