പൂങ്കുന്നത്ത് അയ്യപ്പ ഭക്തരുടെ  മിനി ബസിന് സൈഡ് കൊടുത്തില്ല  കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു.

Estimated read time 0 min read

അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു. കഴിഞ്ഞ ദിവസം രാത്രി പൂങ്കുന്നത്ത് വെച്ചാണ് സംഭവം. ട്രിച്ചിയിൽ നിന്നും 50 പേർ അടങ്ങുന്ന രണ്ട് മിനി ബസുകൾക്ക് കടന്ന് പോകാൻ കെ.എസ്.ആർ.ടി.സി ബസ് വഴി കൊടുത്തില്ലെന്നാണ് ആരോപണം. ഇതിനിടയിൽ മിനി ബസിൽ കെ.എസ്.ആർ.ടി.സി ഉരസുകയും മിനി ബസിന്റെ കണ്ണാടിയ്ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.

നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ബസിനെ പിന്തുടർന്നെത്തിയ അയ്യപ്പ ഭക്തർ പൂങ്കുന്നത്ത് വെച്ച് ബസിന്റെ മുന്നിൽ മിനി ബസ് നിർത്തിയിട്ട് ഡ്രൈവറുമായി തർക്കം ഉണ്ടാകുകയും ഡ്രൈവറെ വലിച്ച് പുറത്തേയ്ക്കിട്ട് മർദ്ദിക്കുകയുമായിരുന്നു. കൈ ഒടിഞ്ഞ നിലയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ കൊല്ലം സ്വദേശി ജിബിൻ ബാബു (27) വിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

+ There are no comments

Add yours