ആന എഴുന്നള്ളിപ്പിൻ്റെയും വെടിക്കെട്ട് നിയന്ത്രണത്തിൻ്റെയും നിയന്ത്രണങ്ങൾ തീർത്ത അനിശ്ചിതത്തിനൊടുവിൽ പാറമേക്കാവ് വേല ആചാര നിറവിൽ ആഘോഷിച്ചു. പുലർച്ചെ ഒരു മണിയോടെ നടന്ന വെടിക്കെട്ട് ആസ്വദിക്കാനും മൊബൈലിൽ പകർത്താനും നഗരത്തിൽ ജനം തിങ്ങി നിറഞ്ഞു.
കൊമ്പൻ പുതുപ്പള്ളി കേശവൻ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റി. രാവിലെ ചതുശ്ശത നിവേദ്യത്തിനും പ്രസാദ വിതരണത്തിനും ശേഷം ശീവേലി, കളഭാട്ടം, വൈകിട്ട് ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, തുടർന്ന് ഭഗവതിയുടെ കളമെഴുത്തുപാട്ട്, തായമ്പക എന്നിവ നടന്നു. മേൽക്കാവിൽ ഗുരുതി തർപ്പണത്തിനു ശേഷം കൂർക്കഞ്ചേരി കളരിയിലേക്കു കോമരം പുറപ്പെട്ടു.


+ There are no comments
Add yours