തൃശൂർ പുല്ലഴിയിൽ ഫ്‌ലാറ്റിലേയ്ക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ  നാല് പേർ  അറസ്റ്റിൽ

Estimated read time 0 min read



തൃശൂർ പുല്ലഴിയിൽ ഫ്‌ലാറ്റിലേയ്ക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാല് പേരെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴച്ച പുലർച്ചെയാണ് പുല്ലഴിയിലെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന്റെ ഫ്ളാറ്റ് സമുച്ചയത്തിൽ പടക്കമേറുണ്ടായത്. പടക്കമേറിൽ ഫ്ളാറ്റിന്റെ വാതിലുകൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ചു.

ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒന്നാം നിലയിലുള്ള എ. സുശീൽ കുമാറിന്റെ ഫ്ളാറ്റിലേയ്ക്കാണ് പടക്കമെറിഞ്ഞത്. പൊട്ടിത്തെറിയുടെ ശബ്‌ദം കേട്ട് വീട്ടുകാർ എഴുന്നേറ്റ് നോക്കിയപ്പോഴേക്കും എറിഞ്ഞവർ ഓടിരക്ഷപ്പെട്ടിരുന്നു. മൂന്ന് പേർ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടതായി പ്രദേശവാസികൾ പൊലീസിനു മൊഴി നൽകിയിതിൻ്റെ അടിസഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടിയത്

+ There are no comments

Add yours