പുതുവർഷത്തിൽ തിരിച്ചടി; കർണാടകത്തിൽ ബസ് നിരക്ക് 15% കൂട്ടി
കർണാടകയിൽ ബസ് നിരക്ക് 15% വർധിപ്പിച്ച് കോൺഗ്രസ് സർക്കാർ. മന്ത്രിസഭാ യോഗം ആണ് നിരക്ക് വർധനക്ക് അംഗീകാരം നൽകിയത്. ഞായർ മുതൽ പുതിയ നിരക്ക് നിലവിൽ വരും. സർക്കാർ നിയന്ത്രണത്തിലുള്ള നാല് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ (RTC) നടത്തുന്ന സർവീസുകളുടെ നിരക്കാണ് വർധിക്കുക. കർണാടകയിലെ മലയാളികൾക്ക് ഉൾപ്പെടെ തീരുമാനം തിരിച്ചടിയാവും. അതേസമയം, ബസ് ചാർജ് വർധനയ്ക്കെതിരെ BJP പ്രതിഷേധിക്കുകയാണ്.


+ There are no comments
Add yours