ഷങ്കറിന്റെ സംവിധാനത്തിൽ രാം ചരൺ നായകനാവുന്ന ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തെത്തി. പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിൽ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് രാം ചരൺ എത്തുന്നത്. ഇന്ത്യൻ 2 ന്റെ വൻ പരാജയത്തിന് ശേഷമെത്തുന്ന ഷങ്കർ ചിത്രം എന്ന നിലയിൽ സിനിമാലോകം ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ് ഗെയിം ചേഞ്ചർ. പല കാരണങ്ങളാൽ ഇന്ത്യൻ 2 നീണ്ടുപോയതിനാൽ പൂർത്തിയാകാൻ വൈകിയ ചിത്രം കൂടിയാണ് ഇത്. ഇതിന്റെ പേരിൽ ഷങ്കറിനെതിരെ രാം ചരൺ ആരാധകർ പലവട്ടം സോഷ്യൽ മീഡിയയിലൂടെ ക്യാംപെയ്ൻ നടത്തിയിരുന്നു.



+ There are no comments
Add yours