സ്നേഹഗിരി തിരുഹൃദയ ഇടവക ദേവാലയത്തിലെ തിരുനാളിന് കൊടികയറി.

Estimated read time 1 min read

സ്നേഹഗിരി തിരുഹൃദയ ഇടവക ദേവാലയത്തിലെ തിരുനാളിന് കൊടികയറി.

മാള: സ്നേഹഗിരി തിരുഹൃദയ ദേവാലയത്തിൽ  തിരുഹൃദത്തിന്റേയും വി.സെബസ്ത്യനോസിന്റേയും വി. ചാവറ അഛന്റേയും സംയുക്ത തിരുനാളിന് കൊടികയറി. മോൺ ജോസ് മാളിയേക്കൽ CMI, വികാരി ജനറൽ, ഇരിങ്ങാലക്കുട രൂപത, കൊടിയേറ്റ ചടങ്ങ് നിർവഹിച്ചു. ജനുവരി 2ാം തിയതി വൈകീട്ട് 7.30 ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. ജനുവരി 3 തിയതി തിരുവനന്തപുരം സാഹിതി തിയറ്റേഴ്സിന്റെ നാടകം” മുച്ചിട്ടു കളിക്കാരന്റെ മകൾ”, 4-തിയതി അമ്പുതിരുനാൾ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ, വൈകീട്ട് 7 മണിക്ക് യൂണിറ്റുകളിൽ നിന്നുള്ള അമ്പു പ്രദക്ഷിണം, വലിയപറമ്പ് കപ്പേളയിൽ നിന്നും ആരംഭിച്ച് 8.40 ന് പള്ളിയിൽ സമാപിക്കുന്നു. തുടർന്ന് മെഗാ ശിങ്കാരിമേളം, 5ാം തിയതി ഞായറാഴ്ച തിരുനാൾ ദിനം റവ ഫാ ഡോ പോൾ പൂയത്തിങ്കലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടു കുർബ്ബാന, തൃശൂർ  ചേതന മ്യൂസിക്കൽ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്നു. തുടർന്ന് നാല് മണിക്കുള്ള ദിവ്യബലിക്ക് ശേഷം ഭക്തി നിർഭരമായ പ്രദക്ഷിണം, രാത്രി 7.30 ന് പ്രശസ്ത പിന്നണി ഗായിക ലക്ഷമി ജയൻ & ടീം നയിക്കുന്ന മ്യൂസിക്കൽ റേക്ക് ലൈവ് ബാന്റ്,6-ാം തിയതി രാവിലെ 6.30 ന് പരേതർക്കുവേണ്ടിയുള്ള ബലിയർപ്പണം സെമിത്തേരിയിൽ.

+ There are no comments

Add yours