Category: News
News
സംസ്ഥാനത്ത് ശക്തമായ ചൂട് ഇന്നും തുടർന്നേക്കും…
സംസ്ഥാനത്ത് ശക്തമായ ചൂട് ഇന്നും തുടർന്നേക്കും. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് [more…]
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും…
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും. ആദ്യം നിർമ്മിച്ച 51 വീടുകളിലാണ് ഗുണഭോക്താക്കൾ താമസം ആരംഭിക്കുക. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ മുസ്ലിം [more…]
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ ഒരാൾ കൂടി മരിച്ചു…മരിച്ചവരുടെ എണ്ണം 16 ആയി
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഉണ്ണികൃഷ്ണനാണ് മരിച്ചത്. 58 വയസ്സായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. എടപ്പാൾ സ്വദേശിയാണ് ഉണ്ണികൃഷ്ണൻ. ഇതോടെ മരിച്ചവരുടെ എണ്ണം [more…]
ജനസാഗരത്തെ സാക്ഷിയാക്കി തൃശ്ശൂർ പൂരം…മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്ത പശ്ചാത്തലത്തിൽ വെട്ടിച്ചുരുക്കിയ സമയത്തിലും പൂരപ്രേമികളുടെ കണ്ണും മനസും നിറച്ചായിരുന്നു കുടമാറ്റം…
ജനസാഗരത്തെ സാക്ഷിയാക്കി തൃശ്ശൂർ പൂരം. മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്ത പശ്ചാത്തലത്തിൽ വെട്ടിച്ചുരുക്കിയ സമയത്തിലും പൂരപ്രേമികളുടെ കണ്ണും മനസും നിറച്ചായിരുന്നു കുടമാറ്റം നടന്നത്. വിശ്വ ഗുരു കണിമംഗലം ശാസ്താവിൽ തുടങ്ങി ഘടക പൂരങ്ങൾ ഓരോന്നായി പുഴ [more…]
ചൂട് കനക്കുമ്പോൾ വൈദ്യുതി പ്രതിസന്ധി; 250 മെഗാവാട്ട് വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി…
ചൂട് കനക്കുമ്പോൾ വൈദ്യുതി പ്രതിസന്ധി; 250 മെഗാവാട്ട് വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി കനത്ത വേനൽചൂടിനിടെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് താത്കാലിക ആശ്വാസമായി 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി ലഭിച്ചു. യൂണിറ്റിന് പരമാവധി [more…]
തൃശ്ശൂരിലെ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം പുതുപ്പള്ളി പള്ളിയിലെ വെടിക്കെട്ട് ഉപേക്ഷിച്ചു…
പുതുപ്പള്ളി പള്ളിയിലെ വെടിക്കെട്ട് ഉപേക്ഷിച്ചു തൃശ്ശൂരിലെ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം പുതുപ്പള്ളി പള്ളിയിലെ വെടിക്കെട്ട് ഉപേക്ഷിച്ചു. മലങ്കര സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ ആഹ്വാനം ഏറ്റെടുത്താണ് ആഗോള [more…]
തൃശൂരില്‍ പൂരാവേശം. വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പതിനൊന്ന് മണിയോടെ ആണ് മഠത്തില്‍വരവ് പഞ്ചവാദ്യം.
തൃശൂരില്‍ പൂരാവേശം. വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പതിനൊന്ന് മണിയോടെ ആണ് മഠത്തില്‍വരവ് പഞ്ചവാദ്യം. മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് ഇപ്രാവശ്യം തൃശൂര്‍ പൂരം നടക്കുന്നത്. വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കി. [more…]
സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച *ദിസ് കണക്റ്റിംഗ് ***എന്ന ഗാനം ശ്രദ്ധേയമാകുന്നു…
സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച *ദിസ് കണക്റ്റിംഗ് ***എന്ന ഗാനം ശ്രദ്ധേയമാകുന്നു. എൻ സ്ക്വയർ ഇന്റർനാഷണൽ നിർമ്മിച്ച ഗാനത്തിന്റെ കൺസെപ്റ്റ്, ലിറിക്സ്&ഡയറക്ഷൻ സെന്തിൽ സി രാജൻ നിർവഹിച്ചിരിക്കുന്നു.ഡി ഓ പി ആന്റോണിയൊ മൈക്കിൾ. [more…]
“ഓ… പ്രേമ ” പോസ്റ്റർ റിലീസ് ചെയ്തു…
“ഓ… പ്രേമ ” പോസ്റ്റർ റിലീസ് ചെയ്തു. Rainbow Group Films -ൻ്റെ ബാനറിൽ Dr: സതീഷ് ബാബു കഥ, സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ… പ്രേമ പ്രഷീബ് നായകനായും, പ്രമുഖ നടൻ മാമുക്കോയയുടെ [more…]
കള്ളനെ പേടിച്ച് പാഠപുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച സ്വർണാഭരണങ്ങള്‍ ആക്രിക്കടയിലെത്തി.
കള്ളനെ പേടിച്ച് പാഠപുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച സ്വർണാഭരണങ്ങള്‍ ആക്രിക്കടയിലെത്തി. കൊല്ലം പാലയ്ക്കല്‍ വടക്ക് കൈതപ്പുഴ സ്വദേശി ഉമ്മർകുട്ടിയുടെ വീട്ടിലെ ആറര പവനോളം വരുന്ന ആഭരണങ്ങളാണ് പഴയ പുസ്തകങ്ങള്‍ക്കൊപ്പം അബദ്ധത്തില്‍ വിറ്റുപോയത്. കഴിഞ്ഞ 21-ാം തീയതിയാണ് ഉമ്മർകുട്ടി [more…]
