കൊച്ചിയിൽ  നഗ്ന മൃതദേഹം കമ്പിയിൽ കോർത്ത നിലയിൽ

Estimated read time 1 min read

കൊച്ചിയിൽ കമ്പിയിൽ കോർത്ത് നഗ്ന മൃതദേഹം!

കൊച്ചിയിൽ മംഗളവനത്തിൽ അജ്ഞാത മൃതദേഹം. CMRFI ഓഫീസിന് മുൻവശത്തുള്ള ഗേറ്റിൽ കോർത്ത നിലയിലാണ് മധ്യവയസ്കന്റെ നഗ്ന മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തമിഴ്‌നാട് സ്വദേശിയാണിത് എന്നാണ് വിവരം. ഇയാൾ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് ഗേറ്റ് ചാടി കടക്കാനുള്ള ശ്രമത്തിനിടെ കമ്പി കുത്തി കയറി മരിച്ചതാകാനാണ് സാധ്യത. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്

+ There are no comments

Add yours