വധശ്രമം
പ്രതിക്ക് 17 വർഷവും 1 മാസവും
കഠിനതടവും, 60,500 രൂപ പിഴയും ശിക്ഷ വിധിച്ചു.
ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വരികയായിരുന്ന യുവതിയെ തടഞ്ഞു
നിർത്തി വാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച കേസ്സിൽ പ്രതിയായ
എടക്കുന്നി വില്ലേജ് തലോർ മേരിമാത റോഡിൽ കള്ളിക്കാടൻ വീട്ടിൽ ഡോൺ എന്നയാളെ
വിവിധ വകുപ്പുകളി ലായി 17 വർഷവും 1 മാസവും
കഠിനതടവിനും 60,500രൂപ പിഴയടക്കുന്നതിനും തൃശ്ശൂർ പ്രിൻസിപ്പൽ
അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ശിക്ഷ വിധിച്ചു.
പിഴയടക്കുന്നപക്ഷം പിഴത്തുക ഇരയായ യുവതിക്ക് നൽകാനും വിധിയിൽ
പറഞ്ഞിട്ടുണ്ട്. പിഴയടക്കാത്തപക്ഷം മാസം അധികത്താവ് അനുഭവിക്കേണ്ടി
വരും.
2014 ഒക്ടോബർ 1 ന് വൈകീട്ട് 5 മണിക്ക് ഒല്ലൂർ ഗൂഡ്സ് ഷെഡ്
റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ ഡോൺ പലപ്പോഴും ഭീഷണിപ്പെടുത്തുകയും
ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ശല്യം സഹിക്കാതെ വന്നപ്പോൾ യുവതി
ഭർത്താവിനോട് പരാതി പറയുകയും തുടർന്ന് പ്രതിക്ക് വഴങ്ങണമെന്നും
വിളിക്കുന്നിടത്തേക്ക് വരണമെന്നും
കൈവെട്ടിക്കളയുമെന്നും
ഭര്ത്താവിനെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയത് പോലീസ് സ്റ്റേഷനിൽ
പരാതി നൽകുകയും ചെയ്ത വിരോധത്താലാണ് ആക്രമണസംഭവം നടന്നത്.
സംഭവത്തിൽ യുവതിക്ക് വലതു തോളിലും ഇടതുകയ്യിലും
യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് നാട്ടുകാർ യുവതിയെ
സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് ഒല്ലൂർ പോലീസ് ഇക്കാര്യത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ പ്രതിയെ തൃശ്ശൂർ കെഎസ്ആര് ടിസി സ്റ്റാൻഡിനടുത്തു നിന്നും
പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.
കേസ്സിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 7 തൊണ്ടിമുതലുകളും 42
രേഖകളും ഹാജരാക്കുകയും 16 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ഒല്ലൂർ
പോലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എ.ഉമേഷാണ് കേസ് രജിസ്റ്റർ
ചെയ്ത് അന്വേഷണം പൂര്ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
സ്ത്രീകൾക്കെതിരെയുള്ള
അതിക്രമം വ്യാപകമായ ഇക്കാലത്ത്
അത്തരത്തിലുള്ള കേസുകളിലെ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി
ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി ശിക്ഷ
വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ലാജു
ലാസർ ഹാജരായി.പ്രോസിക്യൂഷൻ സഹായിയായി തൃശൂർ
പ്രോസിക്യൂഷൻ വിംഗ് ലെ ലെയ്സൺ ഓഫീസർമാരായ സിവിൽ പോലീസ് ഓഫീസർ വിനീത് കുമാർ സി വി, സീനിയർ സിവിൽ പോലീസ് ഓഫീസർ മണികണ്ഠൻ കെ എന്നിവർ സഹായിച്ചു.


+ There are no comments
Add yours