2025ല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് അപകടങ്ങളില്‍ 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായി കേരള പൊലീസ്.

Estimated read time 0 min read

2025ല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് അപകടങ്ങളില്‍ 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായി കേരള പൊലീസ്. ഇതില്‍ 218 എണ്ണം കാല്‍നടയാത്രക്കാരെ സീബ്രാ ക്രോസിങ്ങില്‍ ഇടിച്ചിട്ടതിനെ തുടര്‍ന്നാണ് സംഭവിച്ചതെന്നും കേരള പൊലീസ് അറിയിച്ചു.

വാഹന അപകടങ്ങളില്‍ കാല്‍നടയാത്രക്കാരുടെ മരണനിരക്കില്‍ ആശങ്കാജനകമായ വര്‍ദ്ധന ഉണ്ടായ സാഹചര്യത്തില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കേരള പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി. ഇതിന്റെ ഭാഗമായി 1232 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 2,57,760 രൂപ പിഴ ചുമത്തുകയും ചെയ്തതായും കേരള പൊലീസ് വ്യക്തമാക്കി. ആകെ 32,116 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 182 കേസുകള്‍ കോടതിയിലേക്ക് വിടുകയും ചെയ്തു. ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും ബോധവല്‍ക്കരണ ഡ്രൈവും നടത്തിയത്.

നവംബര്‍ 14ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന പ്രവര്‍ത്തനത്തില്‍ കാല്‍നടയാത്രക്കാരുടെ ക്രോസിങ്ങുകളില്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുവദനീയമായ വഴിയുടെ അവകാശം അവഗണിക്കല്‍ എന്നിവ നിരീക്ഷിക്കുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

+ There are no comments

Add yours