കാസർകോട് കളനാട് റെയിൽ പാളത്തിൽ കല്ലുവെച്ച സംഭവത്തിലും വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തിലും പ്രതികൾ അറസ്റ്റിൽ. ആർപിഎഫും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 17 വയസുകാരനടക്കം രണ്ട് പേർ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് കളനാട് റെയിൽവേ പാളത്തിൽ ചെറിയ കല്ലുകൾ വച്ചത്. അമൃതസർ- കൊച്ചുവേളി എക്സ്പ്രസ് കടന്ന് പോയതോടെ ഈ കല്ലുകൾ പൊടിഞ്ഞ നിലയിലായിരുന്നു. രണ്ട് ട്രാക്കിലും കല്ലുകൾ വച്ചിരുന്നു.
സംഭവത്തിൽ 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖിൽ ജോൺ മാത്യുവാണ് അറസ്റ്റിലായത്. ഇയാൾ ജോലി അന്വേഷിച്ചാണ് കാസർകോട് എത്തിയതെന്ന് ആർപിഎഫ് ഇൻസ്പെക്ടർ എം അലി അക്ബർ പറഞ്ഞു. വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിലാണ് 17 വയസുകാരൻ പിടിയിലായത്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബേക്കൽ പൂച്ചക്കാട് വച്ച് കല്ലേറുണ്ടായത്.

+ There are no comments
Add yours