സ്വർണം വാങ്ങുന്നുണ്ടോ? വിലയിൽ വൻ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവന് 720 രൂപയുടെ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതോടെ നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 89,080 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 11,135 രൂപയാണ് നൽകേണ്ടത്. പവന് ഒരു ലക്ഷത്തിലേക്ക് അടുത്ത് കൊണ്ടിരുന്ന സ്വർണ വിലയാണ് ഇത്തരത്തിൽ 90,000 രൂപയ്ക്ക് താഴെ എത്തിയത്



+ There are no comments
Add yours