സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

Estimated read time 0 min read

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. വയനാട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി സത്യൻ മൊകേരി, എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് എന്നിവരാണ് ഇന്ന് പത്രിക നൽകുക. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ ഇന്ന് രാവിലെ 11 ന് പാലക്കാട് ആർഡിഒ ശ്രീജിത്ത് മുമ്പാകെ പത്രിക സമർപ്പിക്കും. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, വിമത സ്ഥാനാർത്ഥിയായ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ കെ ഷാനിബ് എന്നിവരും ഇന്ന് പത്രിക നൽകും. പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്‌ണകുമാർ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു

+ There are no comments

Add yours