മദ്യ നിരോധിത സംസ്ഥാനമായ ബിഹാറിൽ വൻതോതിൽ മദ്യം പിടികൂടി. എണ്ണ ടാങ്കറിലാണ് മദ്യം കടത്തിയത്. ഹിന്ദുസ്ഥാൻ പെട്രോളിയം ടാങ്കറിൽ ഇരുന്നൂറോളം ബിയർ ക്രേറ്റുകൾ കണ്ടെത്തിയെന്ന് എക്സൈസ് അറിയിച്ചു. മദ്യം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കള്ളക്കടത്തുകാരെ മുസാഫർപൂരിൽ നിന്ന് പിടികൂടി. നാഗാലാന്റ് രജിസ്ട്രേഷനുള്ള ടാങ്കറിലാണ് മദ്യം കടത്തിയത്. മദ്യവുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിന് സൂചന ലഭിച്ചിരുന്നുവെന്നും തുടർന്നാണ് കള്ളക്കടത്തുകാരെ പിടികൂടാൻ സംഘം രൂപീകരിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധന സംഘത്തെ കണ്ടതോടെ ഡ്രൈവറും മദ്യവ്യാപാരിയും ടാങ്കർ ദേശീയപാതയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വിജയ് ശേഖർ ദുബെ പറഞ്ഞു. അരുണാചൽ പ്രദേശിൽ നിർമിച്ച മദ്യമാണ് പിടികൂടിയത്.


+ There are no comments
Add yours