ദീപാവലി ആഘോഷങ്ങൾക്കിടെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല ക്യാമ്പസിൽ സംഘർഷം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള രംഗോലിക്ക് ശേഷമാണ് രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുണ്ടാക്കിയ രംഗോലി ചിലർ നശിപ്പിച്ചു എന്നാരോപിച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ തർക്കം തുടങ്ങിയതും സംഘർഷമുണ്ടായതും.
തുടർന്ന് പരസ്പ്‌പരം മുദ്രാവാക്യം വിളികൾ ഉയർന്നു. സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെ ക്യാമ്പസിനു പുറത്ത് പൊലീസിനെ വിന്യസിച്ചു. സംഘർഷം കൂടുതൽ ക്രമസമാധാന പ്രശ്നത്തിലേക്ക് കടക്കാത്തതിനാൽ പൊലീസ് ക്യാമ്പസിന് പുറത്ത് നിലയുറപ്പിക്കുകയായിരുന്നു.


+ There are no comments
Add yours